Thursday, October 25, 2012

സുന്ദര ഭൂമി




സുന്ദര ഭൂമി 



കളകളം പാടും 
അരുവികളും തോടും 
എന്നെന്നും നിലനില്‍ക്കണം  - ഭൂമിയില്‍ 
എന്നെന്നും നിലനില്‍ക്കണം 

പച്ചക്കുടപോല്‍ നിവര്‍ന്നു നില്‍ക്കും 
മരങ്ങളെത്ര സുന്ദരം !
പാട്ടു പാടി  പാറി വരും 
കിളികളെത്ര സുന്ദരം !

ഭൂമി തന്‍ സൗന്ദര്യം
ജീവജാലങ്ങളും 
എന്നെന്നും നിലനില്‍ക്കണം 
എന്നെന്നും നിലനില്‍ക്കണം.


                                                                                     - എല്‍ജോ  തോമസ്‌ 
                                                                         ക്ലാസ്സ്‌ : 3


3 comments:

  1. കുഞ്ഞുകവിഭാവനയും ആഗ്രഹങ്ങളും വളരെ നന്ന്

    ReplyDelete
  2. എന്റെ കവിത വായിച്ചതിനും പ്രോല്‍സാഹിപ്പിച്ചതിനും നന്ദി.
    - എല്‍ജോ തോമസ്‌

    ReplyDelete

ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ...... എഴുതിയാലല്ലേ മനസ്സിലാകൂ?

LinkWithin

Related Posts Plugin for WordPress, Blogger...